India News

ഭൂമിയിടപാട് അഴിമതിക്കേസ്: മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത് ഇ.ഡി

ഭൂമിയിടപാട് അഴിമതിക്കേസില്‍ ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് മിനിറ്റുകള്‍ക്ക് ശേഷമാണ് ഇ ഡി സോറന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഏഴ് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ഇ ഡി അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു വശത്ത് രാഷ്ട്രീയ നീക്കങ്ങളും മറുവശത്ത് ഇ ഡിയുടെ നാടകീയ നീക്കങ്ങളും ശക്തമായതോടെയാണ് സോറന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനുശേഷമേ തന്നെ അറസ്റ്റ് ചെയ്യാവൂ എന്ന സോറന്റെ ആവശ്യം ഇ ഡി അംഗീകരിക്കുകയായിരുന്നു. കേസില്‍ നേരത്തെ നല്‍കിയ 7 സമന്‍സുകളിലും ഔദ്യോഗിക തിരക്ക് ചൂണ്ടിക്കാട്ടി ഹേമന്ത സോറെന്‍ ഒഴിഞ്ഞ് മാറിയിരുന്നു. ഇ.ഡിയുടെ നടപടിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ആദിവാസി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. കേസില്‍ സോറന്റെ അടുത്ത അനുയായികളുടെ വസതികളില്‍ നടത്തിയ റെയ്ഡില്‍ ഏതാണ്ട് 50 കോടിയിലധികം സ്വത്തുവകകള്‍ കണ്ടുകെട്ടിയിരുന്നു.

ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എംഎല്‍എമാര്‍ നിലവില്‍ ഗതാഗതി മന്ത്രിയായ ചംപൈ സോറനെ ഝാര്‍ഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. സോറന്റെ വസിതിയില്‍ മണിക്കൂറുകള്‍ നടത്തിയ തെരച്ചിലിനൊടുവില്‍ ഇ ഡി സംഘം 36 ലക്ഷം രൂപയും ചില നിര്‍ണായക രേഖകളും കണ്ടെടുത്തു. ഇ ഡി സംഘം സോറനുമായി ത്സാര്‍ഖണ്ഡിലെത്തിയിട്ടുണ്ട്. ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ സോറന്‍ മുന്‍പ് തന്നെ എസ്സി/എസ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിക്കുകയും കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. തന്നെയും തന്റെ സമുദായത്തേയും ഇകഴ്ത്തിക്കാണിക്കാന്‍ ഇ ഡി അനാവശ്യകാര്യങ്ങള്‍ കെട്ടിച്ചമച്ചെന്നായിരുന്നു സോറന്റെ ആരോപണം.

Related Posts

Leave a Reply