India News Top News

ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് കരസേന ജവാൻമാർ വീരമൃത്യു വരിച്ചു.

ജമ്മു കാശ്മീരിലെ വ്യത്യസ്ത സൈനിക നടപടികളിൽ രണ്ട് കരസേന ജവാൻമാർ വീരമൃത്യു വരിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ആണ് സൈനികർ വീരമൃത്യു വരിച്ചത്. കുൽഗാം ജില്ലയിലാണ് സംഭവം. മോഡർഗാം ഗ്രാമത്തിൽ സൈന്യം പരിശോധന നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. മൂന്നു ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നായിരുന്നു വിവരം. തിരച്ചിൽ നടത്തിയ സംയുക്തസേനയിലെ കരസേനാ ജവാൻ ആണ് വീരമൃത്യു വരിച്ചത്.

ജമ്മുകശ്മീരിലെ ഫ്രിസൽ( Frisal) മേഖലയിൽ ഉണ്ടായ സൈനിക നടപടിയിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. നാല് ഭീകരരെ ഇവിടെ സേന വധിച്ചിട്ടുണ്ട്. മേഖലയിലെ ഭീകര സാന്നിധ്യം ബോധ്യപ്പെട്ട തിരച്ചിൽ നടത്തുകയായിരുന്ന സംഘത്തിന് നേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. സംഭവങ്ങളെ തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ തിരച്ചിൽ പുരോഗമിക്കുകയാണ്.

Related Posts

Leave a Reply