Entertainment India News

ബോളിവുഡ് താരം ഷാരൂഖ് ഖാന് ആദരവുമായി ഫ്രഞ്ച് മ്യൂസിയം. നടന്റെ ചിത്രംപതിച്ച സ്വർണനാണയം

ബോളിവുഡ് താരം ഷാരൂഖ് ഖാന് ആദരവുമായി ഫ്രഞ്ച് മ്യൂസിയം. നടന്റെ ചിത്രംപതിച്ച സ്വർണനാണയം പുറത്തിറക്കിയിരിക്കുകയാണ് പാരീസിലെ ഗ്രെവിൻ മ്യൂസിയം. ഈ മ്യൂസിയത്തിൽ സ്വന്തം പേരിലുള്ള നാണയമിറങ്ങുന്ന ആദ്യത്തെ ഇന്ത്യൻ നടനാണ് ഷാരൂഖ് ഖാൻ.

ഓ​ഗസ്റ്റ് 10ന് അദ്ദേഹത്തിന് നാണയം കൈമാറും. പാരീസിലെ സെയിൻ നദിയുടെ വലതുകരയിൽ ​ഗ്രാൻഡ്സ് ബൗൾവാർഡുകളിൽ സ്ഥിതിചെയ്യുന്ന മെഴുകു മ്യൂസിയമാണിത്. ലോകത്തിലെ പ്രധാന വാക്സ് മ്യൂസിയങ്ങളിലൊക്കെ താരത്തിന്റെ മെഴുക് പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

‘കിങ്’ എന്ന ചിത്രമാണ് ഷാരൂഖിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത സിനിമ. സുജോയ് ഘോഷ് ആണ് സംവിധായകൻ. അഭിഷേക് ബച്ചനാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാനും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Related Posts

Leave a Reply