Kerala News

ബേപ്പൂര്‍ ഹാര്‍ബറിന് സമീപം നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന ബോട്ടിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് പേര്‍ക്ക് സാരമായി പൊള്ളലേറ്റു

കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബറിന് സമീപം നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന ബോട്ടിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് പേര്‍ക്ക് സാരമായി പൊള്ളലേറ്റു. ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍(27), മുഹമ്മദ് റസീക് എം(37) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്.

ബോട്ടിന്റെ എഞ്ചിൻ റൂമിലെ ഡീസല്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ബാറ്ററിയില്‍ നിന്നുണ്ടായ സ്പാര്‍ക് മൂലം തീ ആളിപ്പടരുകയായിരുന്നു. പരിക്കേറ്റ താജുല്‍ അക്ബറിനെയും മുഹമ്മദ് റസീക്കിനെയും ഉടന്‍ തന്നെ നഗരത്തില സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മീഞ്ചന്തയില്‍ നിന്നെത്തിയ മൂന്ന് യൂനിറ്റ് അഗ്നിരക്ഷാ സേനയും മറൈന്‍ എന്‍ഫോഴ്സ്മെന്റ് ബേപ്പൂര്‍ യൂണിറ്റും ബേപ്പൂര്‍ കോസ്റ്റല്‍ പോലീസും ചേര്‍ന്ന് പുലര്‍ച്ചെ 3.30ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

 

Related Posts

Leave a Reply