തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും സഞ്ചരിച്ച കാർ കുറുകെയിട്ട് കെ.എസ്.ആർ.ടി.സി. ബസ്സിനെ തടഞ്ഞതായി പ്രാഥമിക അന്വേഷണം റിപ്പോർട്ട്.
കെ.എസ്.ആർ.ടി.സി. ഡ്രൈവറും മേയറും വാക്കേറ്റം ഉണ്ടായതിന് പിന്നാലെ സ്ഥലത്തെത്തിയ കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥർ തയ്യാറാക്കിയ റിപ്പോർട്ടുകളിലാണ് ബസ് തടഞ്ഞുവന്ന് പരാമർശം ഉള്ളത്. ഇക്കാര്യം കെ.എസ്.ആർ.ടി.സി. കൺട്രോൾ റൂമിലെ രേഖകളിലും പരാമർശിക്കുന്നുണ്ട്.
സംഭവം അറിഞ്ഞ് കെ.എസ്.ആർ.ടി.സി. അധികൃതർ സ്ഥലത്ത് എത്തുമ്പോൾ ബസ് കണ്ടക്ടർ സുബിൻ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവറെ പോലീസ് കൊണ്ടുപോയിരുന്നു പാളയം സഫല്യം കോംപ്ലക്സിന് സമീപത്തെ സിഗ്നലിൽ വച്ചാണ് മേയർ സഞ്ചരിച്ചിരുന്ന കാർ ബസ്സിന് കുറുകെ നിർത്തിയതെന്ന് നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമാണ്.
സീബ്ര ലൈനിൽ മുകളിൽ ബസ് കടന്നുപോകാൻ കഴിയാത്ത വിധത്തിലാണ് കാർ കുറുകെ കൊണ്ട് നിർത്തിയിരുന്നതും മറ്റു വാഹനങ്ങൾ തടസ്സമുണ്ടാകും വിധത്തിൽ വാഹനം നിർത്തിയിരുന്നത്. ഡ്രൈവിംഗ് റെഗുലേഷൻ ലംഘനമാണ് ബസ്സിനെ പിന്തുടർന്നതിലും തടഞ്ഞതിലും സീബ്ര ലൈനിലേക്ക് കടന്നു കയറി വാഹനം നിർത്തുന്നതും കുറ്റകരമാണ്. അപകടകരമായ ഡ്രൈവിംഗ് കണ്ടെത്തിയാൽ കാറോടിച്ച് ആളിന്റെ ലൈസൻസ് സസ്പെൻസ് വരെ ചെയ്യാം…