Kerala News

ബന്ധുവിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; നടൻ മനോജ് അറസ്റ്റിൽ

നടനും സംവിധായകനുമായ മനോജ് രാജ്പുത് അറസ്റ്റിൽ. ബന്ധുവിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഛത്തീസ്ഗഢിൽ കഴിഞ്ഞ 13 വർഷമായി മനോജ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. പിന്നാലെ 29 കാരിയായ പെൺകുട്ടി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

വിവാഹ വാഗ്ദാനം നൽകി 2011 മുതൽ 29 വയസുകാരിയായ പെൺകുട്ടിയെ മനോജ് പീഡിപ്പിക്കുകയായിരുന്നു. എന്നാൽ വിവാഹം കഴിക്കുന്നതിൽ നിന്ന് മനോജ് പിന്മാറിയതോടെ യുവതി പൊലീസിൽ പരാതി നൽകിയെന്ന് ഓൾഡ് ഭിലായ് റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ രാജ്കുമാർ ഭോർജ പറഞ്ഞു.

പീഡനം, ഭീഷണിപ്പെടുത്തൽ, പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് മനോജിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ പോക്‌സോ വകുപ്പ് കോടതി തള്ളി. 2011 ൽ പോക്‌സോ വകുപ്പ് നില നിന്നിരുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി.

Related Posts

Leave a Reply