മലപ്പുറം: ഫോണിന്റെ ഡിസ് പ്ലേ മാറ്റിയത് ശരിയായില്ലെന്ന് പറഞ്ഞ് കടക്കുനേരെ ഗുണ്ട് കത്തിച്ച് എറിഞ്ഞ യുവാവ് പിടിയിൽ. പെരിന്തൽമണ്ണ വലിയങ്ങാടി സ്വദേശി കണ്ണംതൊടി അബൂബക്കർ സിദ്ദീഖിനെയാണ് (35) അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ടാണ് സഭവം. പെരിന്തൽമണ്ണയിലെ ഊട്ടി റോഡിലെ ‘സ്മാർട്ട് മൊബൈൽസ്’ എന്ന മൊബൈൽ ഫോൺ കടക്കുനേരെയാണ് യുവാവ് ഗുണ്ടെറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചത്.
മൊബൈൽ ഫോണിന്റെ ഡിസ് പ്ലേ മാറ്റിയത് ശരിയായില്ലെന്ന് പറഞ്ഞാണ് കത്തിച്ച ഗുണ്ടെറിഞ്ഞത്. കൈയിൽ കല്ലെടുത്ത് വച്ചുകൊണ്ട് കട അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മഞ്ചേരി ഏലായി വീട്ടിൽ നൗഫലിന്റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.