India News

പ്രണയാഭ്യർത്ഥന നിരസിച്ചു; കർണാടക ഹുബ്ബള്ളിയിൽ 20കാരിയെ കുത്തിക്കൊന്നു.

കർണാടക ഹുബ്ബള്ളിയിൽ 20കാരിയെ കുത്തിക്കൊന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. പ്രതി ഗിരീഷ് സാവന്തിനെ പൊലീസ് പിടികൂടി. വീട്ടിൽ അതിക്രമിച്ച് കയറിയാണ് കൃത്യം നടത്തിയത്. അഞ്ജലിയെന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞദിവസം പ്രതി വിദ്യാർഥിനിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ വിദ്യാർഥിനി ഇത് നിരസിച്ചു. ഇതിന് ശേഷം വിദ്യർഥിനിയെ പ്രതി ശല്യപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. വിദ്യാർഥിനിയുടെ ബന്ധുക്കൾ വിഷയത്തിൽ ഇടപെടുകയും ശല്യം ചെയ്താൽ പൊലീസിൽ പരാതി നൽകുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ ക്രൂര കൊലപാതകം നടത്തിയത്. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ബന്ധുക്കളെയും പ്രതി ആക്രമിച്ചു. കൃത്യത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി.

Crime scene

Related Posts

Leave a Reply