Kerala News Top News

പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്‌യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്. തൃശ്ശൂർ കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് വിവാദത്തിൽ പ്രതിഷേധിച്ച് കെഎസ്‌യുവിൻ്റെ നടത്തിയ മാർച്ചിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിക്കുന്നത്.

ന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൻ്റെ ഔദ്യോഗിക വസതിയിലേക്ക് ഇന്നലെ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. സമരത്തിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ ഗുരുതര വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിഷയം ഔദ്യോഗികമായി പ്രതിപക്ഷം ഏറ്റെടുക്കാനിരിക്കെയാണ് കെഎസ്‌യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്. സംസ്ഥാന വ്യാപകമായി വരും ദിവസങ്ങളിലും കൂടുതൽ സമര പരിപാടികളിലേക്ക് കടക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം.

മന്ത്രി ആർ ബിന്ദുവിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയ കെഎസ്.യു പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകളാണ്ചുമത്തി കന്റോൺമെന്റ് പൊലീസ് ചുമത്തിയത്. കേസിൽ ആകെ ഏഴ് പ്രതികളാണുള്ളത്. കണ്ടാലറിയുന്ന നൂറുപേർക്ക് എതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എഫ്ഐആറിലെ ആദ്യ 4 പേരെ റിമാൻഡ് ചെയ്തു. ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി എന്നിവർ ഉൾപ്പെടെയാണ് അറസ്റ്റിലായത്.

Related Posts

Leave a Reply