തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ സ്റ്റേഷനിൽ കയറി നിരവധി കേസുകളിൽ പ്രതിയായ ആൾ വെട്ടി പരിക്കേൽപ്പിച്ചു. അയിരൂർ പൊലീസ് സ്റ്റേഷനിലെ ജിഡി ഇൻ ചാർജ് ആയ ബിനു എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വെട്ടേറ്റത്. വർക്കല അയിരൂർ പൊലീസ് സ്റ്റേഷന് അകത്തു വച്ചാണ് വേട്ടേറ്റത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചാവർകോട് സ്വദേശി അനസ് ഖാനാണ് പൊലീസുദ്യോഗസ്ഥനെ ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി 10 30 ന് ആണ് സംഭവം.
