Kerala News

പൊലീസിനെതിരെ വിഡിയോ ഇട്ട് യുവാവിന്റെ ആത്മഹത്യ

മലപ്പുറം നിലമ്പൂരില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെതിരെ ആരോപണം. പ്രണയ ബന്ധവുമായി ബന്ധപ്പെട്ട് പൊലീസ് നിരന്തരം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെന്നും തനിക്ക് പറയാനുള്ളത് പോലും കേള്‍ക്കാന്‍ തയ്യാറായില്ലെന്നും യുവാവ് വിഡിയോയില്‍ ആരോപിച്ചു. ഈ വിഡിയോ സോഷ്യല്‍ മിഡിയയില്‍ പോസ്റ്റ് ചെയ്തതിന് ശേഷം നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ജാസിത് ആത്മഹത്യ ചെയ്തത്.സംഭവത്തില്‍ പൊലീസിനെതിരെ യുവാവിന്റെ കുടുംബവും രംഗത്തെത്തി. ഞായറാഴ്ച പുലര്‍ച്ചെയാണ് മുഹമ്മദ് ജാസിതിനെ വീടിന്റെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താന്‍ ജീവിച്ചിരിക്കുമെന്ന് ഉറപ്പില്ലെന്നും മരിച്ചാല്‍ നിലമ്പൂര്‍ പൊലീസും യുവതിയുടെ മാതാവും ആയിരിക്കും ഉത്തരവാദിയെന്നും വിഡിയോയില്‍ ആരോപിക്കുന്നു. തന്റെ ഫോണിലെ ചില രേഖകള്‍ പൊലീസ് നശിപ്പിച്ചെന്നും യുവാവ് പറഞ്ഞു.

Related Posts

Leave a Reply