Kerala News

പൊന്നാനി താലൂക്ക് ആശുപത്രിയിൽ ജൂനിയർ ഡോക്ടർക്ക് നേരെ കത്തിവീശി യുവാവ്

മലപ്പുറം: മലപ്പുറം പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ കത്തി വീശി യുവാവ്. അമിതശേഷിയുള്ള മയക്ക് ഗുളികകള്‍ എഴുതി നല്‍കണമെന്ന് അവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്. ചൊവ്വാഴ്ച രാത്രി 10:50ഓടെയാണ് സംഭവം. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് പൊന്നാനി പൊലീസില്‍ പരാതി നല്‍കിയെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. എന്നാല്‍ ഇത്തരത്തിലൊരു പരാതി ലഭിച്ചില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. ഉചിതമായ അന്വേഷണം വേണമെന്ന് ഡോക്ടര്‍മാരുടെ സംഘടനയും ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. ഗുളികകള്‍ എഴുതി നല്‍കിയില്ലെങ്കില്‍ മര്‍ദിക്കുമെന്നടക്കമുള്ള ഭീഷണികള്‍ യുവാവ് ഡോക്ടര്‍ക്ക് നേരെ നടത്തി. തുടര്‍ന്നാണ് കത്തിയെടുത്ത് ഭീഷണിപ്പെടുത്തിയത്. ജൂനിയര്‍ ഡോക്ടറെയാണ് ഭീഷണിയുണ്ടായത്. സുരക്ഷാ ജീവനക്കാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. യുവാവ് ലഹരി പദാര്‍ത്ഥത്തിനടിമയാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

Related Posts

Leave a Reply