Kerala News Top News

പൂജാ ബമ്പർ നറുക്കെടുത്തു. ഒന്നാം സമ്മാനം 12 കോടി JC 325526 എന്ന നമ്പറിന് ലഭിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുത്തു. ഒന്നാം സമ്മാനം 12 കോടി JC 325526 എന്ന നമ്പറിന് ലഭിച്ചു. കൊല്ലത്താണ് ഇത്തവണ ഒന്നാം സമ്മാനം നേടിയത്. രണ്ടാം സമ്മാനം ഒരുകോടി ലഭിച്ചത് JA 378749, JB 939547, JC 616613, JD 211004, JE 584418 എന്ന നമ്പറുകൾക്കാണ് ലഭിച്ചത്.

തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്. 12 കോടിയാണ് ഒന്നാം സമ്മാനം. നാല്‍പത്തി അയ്യായിരം ടിക്കറ്റുകളാണ് ഇത്തവണ പൂജാ ബമ്പറിന്‍റേതായി അച്ചടിച്ചത്. ഇതില്‍ 39,56,454 ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.

പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. അഞ്ചാം സമ്മാനമായി ലഭിക്കുന്നത് രണ്ടു ലക്ഷം രൂപയാണ്(അഞ്ചു പരമ്പരകള്‍ക്ക്). കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്നു.

സമ്മാന വിവരങ്ങൾ ഇങ്ങനെ

ഒന്നാം സമ്മാനം (12 കോടി)

JC 325526

സമാശ്വാസ സമ്മാനം (1 ലക്ഷം)‌

Related Posts

Leave a Reply