Kerala News

പിപി ദിവ്യയെ കസ്റ്റഡിയില്‍ എടുത്തതില്‍ ആശ്വാസമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ

പിപി ദിവ്യയെ കസ്റ്റഡിയില്‍ എടുത്തതില്‍ ആശ്വാസമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. പൊലീസ് അന്വേഷണം കാര്യക്ഷമായി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മഞ്ജുഷ വ്യക്തമാക്കി.

നേരത്തെ, തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും പരമാവധി ശിക്ഷ കിട്ടണമെന്നും മഞ്ജുഷ പ്രതികരിച്ചിരുന്നു. അതിനു വേണ്ടി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ കൂട്ടിച്ചേര്‍ത്തു. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും കോന്നി തഹസില്‍ദാര്‍ കൂടിയായ മഞ്ജുഷ പറഞ്ഞു.

പൊലീസില്‍ കീഴടങ്ങാനെത്തിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ദിവ്യയെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് കമ്മിഷണര്‍ വിശദീകരിച്ചിരുന്നു. കണ്ണപുരത്തുവച്ചാണ് ദിവ്യ പൊലീസ് കസ്റ്റഡിയിലാകുന്നത്. കണ്ണപുരത്തേക്ക് ദിവ്യ ആസൂത്രിതമായി എത്തിയെന്നാണ് വിവരം. ദിവ്യയ്ക്കൊപ്പം ഡ്രൈവറുമുണ്ടായിരുന്നു. വഴിമധ്യേ പൊലീസ് തടയുകയായിരുന്നു. ദിവ്യ മുന്‍പ് തന്നെ തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്നും കമ്മിഷണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Related Posts

Leave a Reply