തിരുവനന്തപുരം: താലൂക്ക് ആശുപത്രിയില്‍ എത്തി വനിതാ ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ ആക്ഷേപിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പി വി അന്‍വറിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. ചേലക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം.
അനുയായികള്‍ക്കൊപ്പം ഇന്നലെ രാവിലെ 9.30 ഓടെയാണ് പി വി അന്‍വര്‍ ചേലക്കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്. അനധികൃതമായി അറ്റന്‌റന്‍സ് രജിസ്റ്ററും ആശുപത്രി സൗകര്യങ്ങളും ഡയാലിസിസ് സെന്ററും പരിശോധിച്ചു. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആശുപത്രി സംരക്ഷണ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം.