India News

പാർലമെന്റിലെ എം.പിമാർ ; ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ ബിജെപി എംപിമാർക്ക്

പാർലമെന്റിലെ 306 സിറ്റിംഗ് എം.പിമാർക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്ന് കണക്കുകൾ. 306 സിറ്റിംഗ് എം.പിമാർക്കെതിരെയുള്ള കേസുകളിൽ 194 എണ്ണവും ഗുരുതരമായ ക്രിമിനൽ കേസുകളാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എ.ഡി.ആർ) റിപ്പോർട്ടിലാണ് കണ്ടെത്തൽ.പാർലമെന്റിലെ ആകെയുള്ളതിൽ 40% എം.പിമാരും ക്രിമിനൽ കേസ് പ്രതികളാണെന്നാണ് റിപ്പോർട്ട്. കേസുള്ള എം.പിമാർ കൂടുതലുള്ളത് ഭരണകക്ഷിയായ ബി.ജെ.പിക്ക്. രാജ്യസഭയിലും ലോക്‌സഭയിലുമായി പാർട്ടിയുടെ 385 എം.പിമാരിൽ 139 പേരും (36 ശതമാനം) ക്രിമിനൽ കേസ് പ്രതികളാണ്. കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുള്ള എം.പിമാർ കൂടുതലുള്ളത് ബിഹാറിലാണ്. (28 പേർ). 29 എം.പിമാരുള്ള കേരളത്തിൽ 23 (79 ശതമാനം) പേർക്കെതിരെ കേസുകളുണ്ട്.

Related Posts

Leave a Reply