Kerala News

പാലക്കാട് മുക്കണ്ണത്ത് കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കോങ്ങാട് ചെറായ സ്വദേശി രതീഷ്(42) ആണ് മരിച്ചത്. പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത് ഇന്നലെ രാത്രിയായിരുന്നു അപകടം. രണ്ടാഴ്ച മുമ്പ് ഇതേ സ്ഥലത്ത് കാട്ടുപന്നി കുറുകെ ചാടി പരിക്കേറ്റ യുവാവ് മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. പ്രദേശത്ത് അപകടങ്ങൾ തുടർക്കഥയാവുകയാണ്. അധികൃതർ വേണ്ട രീതിയിൽ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Related Posts

Leave a Reply