Kerala News

പാലക്കാട് ഭർത്താവ് ഭാര്യയെ വിറക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

പാലക്കാട് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കോട്ടായി ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം എന്നാണ് വിവരം. സംഭവത്തിൽ ഭർത്താവ് വേലായുധനെ അറസ്റ്റ് ചെയ്തു. വേലായുധനും വേശുക്കുട്ടിയും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇന്നലെ രാത്രിയും വീട്ടിൽ നിന്ന് ശബ്ദം ഉയർന്നിരുന്നു. വഴക്കിനിടെ വേലായുധൻ വിറകുപയോഗിച്ച് വേശുക്കുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നു. പിന്നാലെ അടിയേറ്റ് വേശുക്കുട്ടി താഴെവീണു. രാവിലെ എഴുന്നേറ്റപ്പോഴാണ് വേശുക്കുട്ടിയെ മരിച്ചു കിടക്കുന്നതായി കണ്ടത്.വേലായുധൻ തന്നെയാണ് കൊലപാതക വിവരം ബന്ധുക്കളെ അറിയിച്ചത്. വേശുക്കുട്ടിക്ക് മാനസിക പ്രശ്നമുള്ളതായി ബന്ധുക്കൾ പറയുന്നു. വേലായുധനെ കോട്ടായ് പോലീസാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Related Posts

Leave a Reply