Kerala News

പാലക്കാട് നെല്ലിയാമ്പതി കാരപ്പാറയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.

പാലക്കാട് നെല്ലിയാമ്പതി കാരപ്പാറയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഒരാഴ്ചയായി പ്രദേശത്ത് തമ്പടിച്ചിരുന്ന കാട്ടാനയാണ് ചരിഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന തുടങ്ങി. ഉച്ചയോടെയാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ഒരാഴ്ചയായി ഈ ആന പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. കാട്ടാന രാത്രിയും പകലും ജനവാസ മേഖലയിലേക്ക് ഇറങ്ങാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ. ആനയുടെ മരണകാരണം വ്യക്തമല്ല. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related Posts

Leave a Reply