Kerala News

പാലക്കാട്‌ ഗായത്രി പുഴയിൽ തരൂർ തമ്പ്രാൻകെട്ടിയ കടവിൽ കുളിക്കാൻ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു.

പാലക്കാട്‌ ഗായത്രി പുഴയിൽ തരൂർ തമ്പ്രാൻകെട്ടിയ കടവിൽ കുളിക്കാൻ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു. പുഴയിൽ യുവാവാക്കളിൽ ഒരാളാണ് പുഴയിലെ ഒഴുക്കിൽപ്പെട്ടത്. ചിറ്റൂർ ആലംകടവ് നരണിയിൽ ശശിയുടെ മകനാണ് ഷിബിൽ(16)ആണ് ഒഴുക്കിൽപ്പെട്ടത്. തരൂർ ചേലക്കാട്കുന്നിൽ അമ്മ വീട്ടിൽ വിരുന്നിന് വന്നതായിരുന്നു വിദ്യാർത്ഥി.

ആലത്തൂർ അഗ്നിരക്ഷാസേനയും സ്കൂബ പാലക്കാട് സേനയും തരൂർ കുരുത്തിക്കോട് പാലത്തിന്റെ മേൽഭാഗത്ത് തിരച്ചിൽ നടത്തുന്നു. അലത്തൂർ എംഐടിസിയിൽ ഒന്നാം വർഷ വിദ്യാർത്ഥിയാണ് ഷിബിൽ.

Related Posts

Leave a Reply