Kerala News

പാലക്കാട് കാറിടിച്ച് കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം

പാലക്കാട്: കൂറ്റനാട് കാറിടിച്ച് 19കാരി മരിച്ചു. കൂറ്റനാട് വലിയപള്ളി കോട്ട ടി.എസ് കെ നഗർ സ്വദേശി ശ്രീപ്രിയയാണ് (19) മരിച്ചത്. കൂറ്റനാട്  – ചാലിശ്ശേരി റോഡിൽ ന്യൂബസാർ സ്റ്റോപ്പിലായിരുന്നു ദാരുണസംഭവം. ഇന്ന് ഉച്ചക്ക് ഒന്നരയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. സ്റ്റോപ്പിൽ ബസിറങ്ങി റോഡിൻ്റെ പകുതി ഭാഗം മുറിച്ച് കടന്ന ശ്രീ പ്രിയയെ കൂറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഈ സമയത്ത് ശ്രീപ്രിയയുടെ അമ്മ എതിർ വശത്ത് ബസ് സ്റ്റോപ്പിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീപ്രിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related Posts

Leave a Reply