ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ചികിത്സയെ ചൊല്ലി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവാദങ്ങൾ ഉയർന്നിരുന്നു. ആശുപത്രിയിൽ മതിയായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നില്ല എന്ന് ആക്ഷേപിച്ച് ജനപ്രതിനിധികളും പൊതുപ്രവർത്തകരും പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധത്തെ തുടർന്ന് ഒറ്റപ്പാലം നഗരസഭയിലെ കൗൺസിലർമാർക്കെതിരെ ഉൾപ്പടെ ആരോഗ്യ പ്രവർത്തകർ പൊലീസിൽ പരാതി നൽകി. വിഷയം ഇന്ന് ചേർന്ന നഗരസഭ കൗൺസിലിൽ പ്രതിപക്ഷം ചർച്ച ചെയ്യത്തതാണ്, കൗൺസിലർമാർ തമ്മിലുള്ള കയ്യാങ്കളിയിലേക്ക് നയിച്ചത്.
ചർച്ച ആരംഭിച്ച് യുഡിഎഫ് അംഗം എം ഗോപന്‍ സംസാരിച്ചു കൊണ്ടിരിക്കെ സിപിഐഎം കൗണ്‍സിലര്‍മാര്‍ പ്രതിരോധം തീർക്കുകയായിരുന്നു. ഇത് കൗൺസിൽ യോഗം തര്‍ക്കത്തിലേക്കും ബഹളത്തിലേക്കും വഴിവച്ചു. സിപിഐഎമ്മിനെതിരെ ബിജെപി കൂടി തിരിഞ്ഞതോടെ തര്‍ക്കം കയ്യാങ്കളിയിലേക്കും വഴി മാറി. മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ടാണ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടത്. സംഘർഷത്തെ തുടർന്ന് കൗൺസിൽ യോഗം നടപടികൾ അവസാനിപ്പിച്ചു പിരിച്ചുവിട്ടു.