Kerala News

പാലക്കാട് അട്ടപ്പാടിയിൽ ഭാര്യക്ക് നേരെ ഭർത്താവിന്റെ വധശ്രമം.

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ ഭാര്യക്ക് നേരെ ഭർത്താവിന്റെ വധശ്രമം. കോട്ടമല സ്വദേശിനി രങ്കമ്മയെയാണ് ഭർത്താവ് മല്ലീശ്വരൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. രാവിലെ പശുവിനെ മേയ്ക്കാൻ ഇരുവരും പറമ്പിൽ പോയതായിരുന്നു. ഇതിനിടയിലായിരുന്നു ആക്രമണം. പശുവിനെ മേയ്ക്കുന്നതിനിടെ രങ്കമ്മയുടെ കഴുത്തറുക്കുകയായിരുന്നു. സാരമായി പരിക്കേറ്റ രങ്കമ്മയെ പ്രദേശവാസികൾ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ എത്തിച്ചു. ഇവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണ് മല്ലീശ്വരനെന്ന് ബന്ധുക്കൾ പറഞ്ഞു. മുൻപ് രണ്ടു തവണ ഇയാൾ സ്വന്തം കഴുത്ത് മുറിച്ചിട്ടുണ്ട്. പ്രതിയെ അഗളി പോലീസ് കസ്റ്റഡിയിൽ എടുത്തു.

Crime scene

Related Posts

Leave a Reply