Kerala News

പാമ്പ് കടിയേറ്റുള്ള മരണം ദുരന്തനിവാരണ നിയമത്തിന്റെ പരിധിയിൽ കൊണ്ട് വന്നത് വനം വകുപ്പിന്റെ പ്രത്യേക ശിപാർശ പരിഗണിച്ച്

പാമ്പ് കടിയേറ്റുള്ള മരണം ദുരന്തനിവാരണ നിയമത്തിന്റെ പരിധിയിൽ കൊണ്ട് വന്നത് വനം വകുപ്പിന്റെ പ്രത്യേക ശിപാർശ പരിഗണിച്ച്. പാമ്പുകടിയേറ്റുള്ള മരണം ഗണ്യമായി ഉയർന്ന സാഹചര്യത്തിലാണ് ശിപാർശ നൽകിയത്. സംസ്ഥാനത്ത് 2011 മുതൽ 2025 ജനുവരി വരെ പാമ്പുകടിയേറ്റ് മരിച്ചത് 1149 പേർ. പുതിയ തീരുമാനത്തോടെ മരിക്കുന്നവരുടെ കുടുംബത്തിന് കൂടുതൽ നഷ്ടപരിഹാര തുക ലഭിക്കും.

മുൻകാല പ്രാബല്യമില്ലാതെയാണ് തീരുമാനം നടപ്പിലാക്കുക. വനത്തിനുള്ളിൽ പാമ്പുകടിയേറ്റ് മരിക്കുന്നവർക്ക് 10 ലക്ഷം രൂപ ധനസഹായം തുടരും. പുതിയ തീരുമാനം ബാധിക്കുക വനത്തിന് പുറത്തുള്ള മരണങ്ങൾക്ക്. തേനീച്ച ആക്രമണവും ദുരന്ത നിവാരണ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ ആലോചന. ഇക്കാര്യത്തിൽ തീരുമാനം പിന്നീടുണ്ടാകും.

സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ ആക്രമണത്തിൻ്റെ തീവ്രത കണക്കിലെടുത്ത് മന്ത്രിസഭാ യോഗം മനുഷ്യ വന്യജീവി സംഘർഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നു. മനുഷ്യ മൃഗ സംഘട്ടനങ്ങൾ പ്രതിരോധിക്കുന്നത് ആസൂത്രണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രതികരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി ഉന്നത ഉദ്യോഗസ്ഥരുടെ സംസ്ഥാനതല സമിതിയും രൂപീകരിച്ചിട്ടുണ്ട്.

Related Posts

Leave a Reply