പ്രതിപക്ഷനേതാവ് വി ഡി സതീശനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിൽ സഹകരണം ഇല്ലാതാക്കാൻ വി ഡി സതീശൻ ശ്രമിച്ചു. പറവൂർ നഗരസഭാ സെക്രട്ടറിയെ വി ഡി സതീശൻ ഭീഷണിപ്പെടുത്തി. അയാളുടെ ശീലം അയാൾ പറയുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. പ്രവാസികളുടെ നാടാണ് കേരളം. അവര്‍ക്ക് നാടുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങള്‍ ഒരുക്കുക പ്രധാനമാണ്. പ്രവാസി മലയാളികള്‍ ഇന്ന് നേരിടുന്ന വലിയ പ്രശ്നങ്ങളില്‍ ഒന്ന് യാത്രയുടേതാണ്. അടിക്കടി വര്‍ദ്ധിപ്പിക്കുന്ന വിമാനക്കൂലിയും ഇതര യാത്രാ സൗകര്യങ്ങളുടെ അഭാവവും വിവിധ തലങ്ങളില്‍ നാം ചര്‍ച്ച ചെയ്യാറുണ്ട്. അങ്ങനെ ചര്‍ച്ചയില്‍ വരുന്ന പ്രധാനപ്പെട്ട ഒരു വിഷയം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനമാണ്.
ഈ വര്‍ഷം കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ പുറപ്പെട്ടത് കരിപ്പൂരില്‍ നിന്നാണ്. 4370 സ്ത്രീകള്‍ ഉള്‍പ്പെടെ 7045 പേരാണ് കരിപ്പൂരില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടനത്തിനായി പോയത്. 2019 ല്‍ കരിപ്പൂരില്‍ വനിതാ തീര്‍ത്ഥാടകര്‍ക്കായി നിര്‍മ്മാണം ആരംഭിച്ച ബ്ലോക്ക് ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് യാത്രക്കു മുന്നേ പൂര്‍ണ്ണസജ്ജമാക്കിയിട്ടുമുണ്ട്.
ഇതോടൊപ്പം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രശ്നവും പരിഹരിക്കപ്പെടേണ്ടതുണ്ട്. ഇപ്പോള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന രണ്ടു വിമാന കമ്പനികളാണ് ഉള്ളത്. എയര്‍ ഇന്‍ഡ്യ എക്സ് പ്രസ്, ഇന്‍ഡിഗോ എന്നിവയാണവ. എയര്‍ ഇന്‍ഡ്യ, ഗോ ഫസ്റ്റ് എന്നീ വിമാനക്കമ്പനികള്‍ സര്‍വ്വീസ് നിര്‍ത്തി. ഇതു കാരണം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ടിക്കറ്റ് നിരക്കിലും വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.
പാര്‍ലമെന്ററി കമ്മിറ്റി എയര്‍പോര്‍ട്ട് സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ പരിശോധിച്ച് പോയിന്റ് ഓഫ് കോള്‍ പദവി നൽകേണ്ടതാണെന്ന് വിലയിരുത്തിയിട്ടുണ്ട്. ഈ പ്രശ്നത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരോടഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വകാര്യവല്‍ക്കരണത്തിന്റെ ഏറ്റവും പ്രധാന വക്താക്കളായ അമേരിക്കന്‍ ഐക്യനാടുകളില്‍ വളരെ ചുരുക്കം വിമാനത്താവളങ്ങള്‍ ഒഴികെയെല്ലാം പൊതുഉടമസ്ഥതയിലാണെന്നതാണ് യാഥാര്‍ത്ഥ്യം. എന്നിട്ടും ഇവിടെ വിമാനത്താവളങ്ങളുടെ നിയന്ത്രണം സ്വകാര്യകമ്പനികളെ ഏല്‍പ്പിക്കാനും അവര്‍ക്ക് ഇഷ്ടമുള്ള പോലെ നിരക്കുകള്‍ നിശ്ചയിക്കാനും ഉള്ള സൗകര്യമാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നത്. ഈ നയത്തിന്റെ ഭാഗമായാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് തടയിടുന്നത്.
കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ അവയുടെ പൂര്‍ണ്ണ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകത്തക്ക നിലയില്‍ വികസിപ്പിക്കണം എന്നതാണ് ജനങ്ങളുടെ ആവശ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.