Kerala News

പനി ബാധിതരുടെ എണ്ണം ഉയരുന്നു; ഇന്നലെ മാത്രം ചികിത്സ തേടിയത്  13,196 പേർ, 6പേർക്ക് കൂടി കോളറ

തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ ഇന്നും കുറവില്ല. പതിമൂവായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റി ആറ് (  13,196) പേരാണ് ഇന്ന് പനി ചികിത്സയ്ക്കായി ആശുപത്രികളിലെത്തിയത്. 145 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 416 പേർ ഡെങ്കിപനിയുടെ രോഗ ലക്ഷണവുമായി ചികിത്സയിലാണ്.

42 പേർക്ക് എച്ച് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചു. രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ ആറു പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ പത്തുപേരാണ് കോളറ ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത്.

Related Posts

Leave a Reply