Kerala News

പനി ബാധിച്ച് ചികിത്സ തേടിയെത്തിയ 13 വയസുകാരിയോട് ഡോക്ടറുടെ ലൈം​ഗികാതിക്രമം.

കാസർകോട്: പനി ബാധിച്ച് ചികിത്സ തേടിയെത്തിയ 13 വയസുകാരിയോട് ഡോക്ടറുടെ ലൈം​ഗികാതിക്രമം. തൃക്കരിപ്പൂരിലെ ഡോക്ടർ കുഞ്ഞബ്ദുള്ളക്കെതിരെയാണ് പരാതി. ചന്ദേര പൊലീസ് പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പനി ബാധിച്ച് പെൺകുട്ടി ഡോക്ടറുടെ ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയത്. ചികിത്സക്കിടെ പെൺകുട്ടിയെ ഡോക്ടർ കയറിപ്പിടിച്ചതായാണ് പരാതി. സ്വന്തമായി ക്ലിനിക്ക് നടത്തുകയാണ് ഡോക്ടർ. ഇയാൾ ഒളിവിലാണ് എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷമായിരിക്കും തുടർനടപടികൾ.

Related Posts

Leave a Reply