പത്തനംതിട്ടയിൽ മരിച്ച പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചെന്ന് കണ്ടെത്തൽ. പെൺകുട്ടി എഴുതിയ കുറിപ്പ് കണ്ടെത്തി. അച്ഛനും അമ്മയും ക്ഷമിക്കണമെന്ന് കുറിപ്പിൽ പരാമർശം. തീയതി രേഖപ്പെടുത്താത്ത കുറിപ്പാണ് പുറത്തുവന്നത്. പെൺകുട്ടി ഗർഭിണിയിരുന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. കേസിൽ സഹപാഠിയെ പൊലീസ് ചോദ്യം ചെയ്തു
‘അച്ഛനും അമ്മയും ക്ഷമിക്കണം .ടീച്ചറായി കാണണമെന്ന അമ്മയുടെ ആഗ്രഹത്തെക്കുറിച്ച് സൂചന നൽകുന്നതാണ് പെൺകുട്ടി കൈപ്പടയിൽ എഴുതിയത് എന്ന് സംശയിക്കുന്ന കുറിപ്പ്. കത്തിൽ പക്ഷെ തീയതി രേഖപ്പെടുത്തിയിട്ടില്ല. പെൺകുട്ടി മുൻപ് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരിക്കാമെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.മാതാപിതാക്കളുടെ മൊഴി വിശദമായി ഇതിനുശേഷം പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മരിച്ച 17കാരി ഗർഭിണിയാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
കേസിൽ കുട്ടിയുടെ സഹപാഠിയെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട് ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്നാണ് സഹപാഠി നൽകിയിരിക്കുന്ന മൊഴി. DNA പരിശോധനയ്ക്ക് സഹപാഠിയുടെ രക്തസാമ്പിൾ ശേഖരിച്ചു. പനിയെ തുടർന്നുള്ള അണുബാധയ്ക്ക് ചികിൽസ തേടിയ പെൺകുട്ടി മരിച്ചത് തിങ്കളാഴ്ചയായിരുന്നു. പോക്സോ കേസെടുത്താണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.