Kerala News

പത്തനംതിട്ടയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി; പുലര്‍ച്ചെ പൊലീസ് സ്റ്റേഷനിലെത്തി

പത്തനംതിട്ട: തിരുവല്ലയില്‍ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ തിരുവല്ല പൊലീസ് സ്റ്റേഷനില്‍ എത്തി ഹാജരാവുകയായിരുന്നു. രണ്ട് യുവാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി സ്റ്റേഷനിലെത്തിയത്. എന്നാല്‍ പെണ്‍കുട്ടിയെ സ്റ്റേഷനിലാക്കിയ ശേഷം യുവാക്കള്‍ ഇവിടെനിന്ന് കടന്നുകളയാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് ഇതില്‍ ഒരാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പെണ്‍കുട്ടി യുവാവുമായി പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെയാണെന്ന് പൊലീസ് പറഞ്ഞു.

Related Posts

Leave a Reply