പത്തനംതിട്ട കോന്നിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങവേ ജീപ്പില്‍ നിന്ന് വീണ് എല്‍ഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം. വി -കോട്ടയം കുലപ്പാറ ചരിവ്കുഴിയില്‍ വീട്ടില്‍ റെജി ആണ് മരിച്ചത്. 50 വയസായിരുന്നു. പത്തനംതിട്ട പൂങ്കാവ് അമ്മൂമ്മത്തോട്ടില്‍ ആയിരുന്നു അപകടം. ജീപ്പ് വളവ് തിരിയവെ റെജി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ജീപ്പില്‍ ധാരാളം ആളുകളുണ്ടായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജീപ്പില്‍ നിന്നും ഇദ്ദേഹം മറിഞ്ഞ് വീഴുകയായിരുന്നോയെന്നും സംശയിക്കുന്നുണ്ട്. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നോയെന്നും പരിശോധിച്ചുവരികയാണ്. ഇദ്ദേഹത്തിന്റെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ഉടന്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.