Kerala News

പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

എറണാകുളം: കണ്ണമാലിയിൽ പതിനാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കണ്ണമാലി സ്വദേശി ജെസ്റ്റിൻ ആണ് അറസ്റ്റിലായത്. സ്കൂളിൽ വെച്ചു നടന്ന കൗൺസിലിങിലാണ് പ്രതി പലതവണ തന്നെ ഉപദ്രവിച്ചെന്ന കാര്യം കുട്ടി വെളിപ്പെടുത്തിയത്. മട്ടാഞ്ചേരി അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ കെ ആർ മനോജിന്റെ നിർദ്ദേശപ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കണ്ണമാലി പൊലീസ് ഇൻസ്പെക്ടർ രാജേഷ് എസിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ ആക്ട് പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി.

Related Posts

Leave a Reply