Kerala News

പട്ടാമ്പിയിൽ മത്സ്യ മാർക്കറ്റിൽ നിന്ന് പഴകിയ മൽസ്യം പിടികൂടി

പാലക്കാട്: പട്ടാമ്പിയിൽ മത്സ്യ മാർക്കറ്റിൽ നിന്ന് പഴകിയ മൽസ്യം പിടികൂടി. 100 കിലോ പഴകിയ മത്സ്യമാണ് നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാ വകുപ്പും സംയുക്തമായി പരിശോധന നടത്തി പിടികൂടിയത്. ന​ഗരത്തിലെ ഏഴ് മത്സ്യ ഹോൾസെയിൽ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ 36 സാമ്പിളുകൾ മൊബൈൽ ടെസ്റ്റിംഗ് ലാബിൽ പരിശോധിച്ചു. ഇതോടൊപ്പം പട്ടാമ്പി നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

Related Posts

Leave a Reply