നേര്യമംഗലം വില്ലാഞ്ചിറയില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു. പാണ്ടിപ്പാറ സ്വദേശി ജോസഫാണ് മരണപ്പെട്ടത്. ഇയാളും കുടുംബവും സഞ്ചരിച്ച് കാറിന് മുകളിലേക്ക് മരം വീഴുകയായികുന്നു. ജോസഫിന്റെ ഭാര്യ അന്നക്കുട്ടി, ജോബി ജോണ്‍,ജോബിയുടെ ഭാര്യ അഞ്ചുമോള്‍ ജോബി എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരം വീണതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഏറെനേരെ വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനുശേഷം വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെടുത്ത് കോതമംഗലത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ നേര്യമംഗലം വില്ലാഞ്ചിറ ഭാഗത്തുവച്ചാണ് വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണത്.
മരം ഒരു കെഎസ്ആര്‍ടിസി ബസിന് മുകളിലേക്കും വീണിട്ടുണ്ട്. യാത്രക്കാരെ നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ പുറത്തെത്തിച്ച് പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മേഖലയിലാകെ ഉണ്ടായ അതിശക്തമായ കാറ്റിലും മഴയിലുമാണ് മരം കടപുഴകി വാഹനങ്ങള്‍ക്ക് മുകളിലേക്ക് വീണത്.
മരം കടപുഴകി വീണ പശ്ചാത്തലത്തില്‍ വല്ലാഞ്ചിറ മേഖലയിലൂടെയുള്ള വാഹനഗതാഗതം അവതാളത്തിലാകുകയാണ്. ജെസിബി ഉള്‍പ്പെടെ എത്തിച്ച് മരംനീക്കാന്‍ നാട്ടുകാരും ഉദ്യോഗസ്ഥരും ശ്രമിച്ചുവരികയാണ്.