India News

നെറ്റിയിൽ ഗുരുതര പരുക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു

നെറ്റിയിൽ ഗുരുതര പരുക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു. മുറിവിൽ സ്റ്റിച്ചിട്ട ശേഷം മമതയെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. ഡോക്ടർമാർ വിശ്രമം നിർദേശിച്ചിരിക്കുകയാണ്. മമതയ്ക്ക് വസതിയിൽവച്ച് വീണ് തലയിൽ പരുക്കേൽക്കുകയായിരുന്നു. മമത ബാനര്‍ജിയെ എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രാര്‍ഥിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചിരുന്നു. ആശുപത്രി കിടക്കയിൽ കിടക്കുന്ന മമതാ ബാനർജിയുടെ ചിത്രവും തൃണമൂൽ കോണ്‍ഗ്രസ് പങ്കുവച്ചിരുന്നു.

Related Posts

Leave a Reply