Kerala News

നെയ്യാറ്റിൻകര മരിയാപുരത്ത് അയൽവാസിയുടെ നായയെ വെട്ടിക്കൊന്നതായി പരാതി

തിരുവനന്തപുരം: നെയ്യാറ്റിൻകര മരിയാപുരത്ത് അയൽവാസിയുടെ നായയെ വെട്ടിക്കൊന്നതായി പരാതി. മരിയാപുരം സ്വദേശി ബിജുവിൻ്റെ വളർത്തു നായയെയാണ് സമീപവാസിയായ യുവാവ് വെട്ടിക്കൊന്നത്. അയൽവാസിയുടെ നായയെ കണ്ട് കുരച്ച് തുടൽ പൊട്ടിച്ചതിനാണ് ബിജുവിന്റെ നായയെ വെട്ടിക്കൊന്ന് വീട്ടിൻ്റെ സിറ്റൗട്ടിൽ ഇട്ടത്. ബിജുവിന്റെ സമീപവാസിയായ അഖിലാണ് നായുടെ ഉടമയായ ബിജുവിനെ മർദ്ദിക്കുകയും തുടർന്ന് ബിജുവിൻ്റെ നായെയെ വെട്ടികൊല്ലുകയും ചെയ്തത്. ബിജുവും കുടുംബവും പാറശാല പൊലീസിൽ പരാതി നൽകി.

Related Posts

Leave a Reply