Kerala News

നെടുമ്പാശ്ശേരിയും കരിപ്പൂരിലും കോടികളുടെ സ്വർണ്ണവേട്ട, വിമാനത്തിന്റെ ശുചിമുറിയിലും സ്വർണ്ണം

കോഴിക്കോട് / കൊച്ചി: നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നും വൻ സ്വർണ വേട്ട. കരിപ്പൂരിൽ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് രണ്ട് കോടി രൂപയുടെ സ്വർണം കണ്ടെത്തി. ദുബായിൽ നിന്ന് വന്ന ഇൻഡിഗോ വിമാനത്തിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. നെടുമ്പാശേരിയിൽ മൂന്ന് യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടിച്ചത്. രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേകാൽ കിലോ സ്വർണവും ഒരു വിദേശിയിൽ നിന്നും 472 ഗ്രാം സ്വർണവും പിടിച്ചു. 

പേഴ്സിനുള്ളിൽ സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമം; വിദേശി അറസ്റ്റിൽ 

പേഴ്സിനുള്ളിൽ അതിവിദഗ്ധമായി സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച വിദേശി നെടുമ്പാശേരിയിൽ കസ്റ്റംസ് പിടിയിൽ. ജപ്പാൻ സ്വദേശി ഷിക്കാമ ടാക്കിയോയാണ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നുമെത്തിയ ഇയാൾ ഗ്രീൻചാനലിലൂടെ കടക്കാൻ ശ്രമച്ചു . സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഏഴ് ബിസ്കറ്റുകളുടെ രൂപത്തിലുള്ള 472 ഗ്രാം സ്വർണം കണ്ടെത്തിയത്. സ്ക്രീനിങ്ങിൽ തിരിച്ചറിയാതിരിക്കാൻ കറുത്ത നിറമുള്ള കടലാസുകളും മറ്റുമുപയോഗിച്ച് പൊതിഞ്ഞ ശേഷമാണ് തോളിൽ സൂക്ഷിച്ചിരുന്ന ബാഗിലെ പേഴ്സിൽ ഒളിപ്പിച്ചത്. 

Related Posts

Leave a Reply