Kerala News

നെടുമുടി ഹോം ഹോംസ്റ്റേയിലെ കൊലപാതകത്തിൽ പ്രതി എന്ന് സംശയിക്കുന്നയാൾ പൊലീസ് പിടിയിൽ


നെടുമുടി ഹോം ഹോംസ്റ്റേയിലെ കൊലപാതകത്തിൽ പ്രതി എന്ന് സംശയിക്കുന്നയാൾ പൊലീസ് പിടിയിൽ. കോട്ടയം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇതര സംസ്ഥാന തൊഴിലാളി സഹാ അലി പിടിയിലായത്. ഇയാളെ ഇയാളെ അമ്പലപ്പുഴ ഡിവൈഎസ്പി ഓഫീസിലേക്ക് എത്തിക്കുകയാണ്.

സഹാ അലിക്കായി പൊലീസ് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സഹ അലിയാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

അസം സ്വദേശിയാണ് സഹാ അലി. ഇയാൾ ചെന്നൈയിലെത്തിയതായാണ് പൊലീസിനു ലഭിച്ച വിവരം. ഇന്നലെ രാത്രി ഇയാൾ കൊലപാതകം നടന്ന പ്രദേശത്ത് എത്തിയതായും പൊലീസിന് തെളിവ് ലഭിച്ചു. കൊല്ലപ്പെട്ട ഹസീറയുടെ സുഹൃത്താണ് സഹാ അലി.

Related Posts

Leave a Reply