Kerala News

നിർമ്മാതാവും സംവിധായികയുമായ ഏക്താ കപൂറിനെതിരേയും മാതാവ് ശോഭാ കപൂറിനെതിരേയും പോക്സോ കേസ്

മുംബൈ: നിർമ്മാതാവും സംവിധായികയുമായ ഏക്താ കപൂറിനെതിരേയും മാതാവ് ശോഭാ കപൂറിനെതിരേയും പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ദൃശ്യം അഡൽറ്റ് കണ്ടന്റ് ഒടിടി പ്ലാറ്റ് ഫോമായ ആൾട്ട് ബാലാജിയിലൂടെ പ്രചരിപ്പിച്ചുവെന്നാണ് കേസ്. മുംബൈ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

2021 ഫെബ്രുവരിക്കും 2021 ഏപ്രിലിനും ഇടയിൽ ആൾട്ട് ബാലാജി ഒടിടി പ്ലാറ്റ് ഫോമിലെ ഗന്ധി ബാത് എന്ന വെബ് സീരിസിലെ ആറാം സീസണിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

സ്ട്രീം ചെയ്ത എപ്പിസോഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് പരാതി. നിലവിൽ ഈ എപ്പിസോഡ് സ്ട്രീമിങ് ആപ്പിൽ നിന്ന് നീക്കിയിട്ടുണ്ട്. ബാലാജി ടെലിഫിലിം ലിമിറ്റഡ്, ഏകതാ കപൂർ, മാതാവ് ശോഭാ കപൂർ എന്നിവർക്കെതിരെ സെക്ഷൻ 295 പ്രകാരവും ഐടി ആക്ട്, പോക്സോ സെക്ഷൻ 13,15 പ്രകാരവും മുംബൈയിലെ എംഎച്ച്ബി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ട്.

Related Posts

Leave a Reply