Kerala News

നാടിനെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലയുണ്ടായി ഏഴു വർഷം പിന്നിടുന്നു

തിരുവനന്തപുരം: നാടിനെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലയുണ്ടായി ഏഴു വർഷം പിന്നിടുന്നു. അച്ഛനും അമ്മയും സഹോദരിയും അടക്കം നാലുപേരെ മകൻ കേദൽ ജിൻസൻ രാജ കൊന്ന് കത്തിച്ചത് അടങ്ങാത്ത പക കൊണ്ടെന്നാണ് പൊലിസ് കേസ്. ആഭിചാരത്തിൽ ആകൃഷ്ടനായി കൊലചെയ്തുവെന്ന പ്രതിയുടെ മൊഴി രക്ഷപ്പെടാനുള്ള തന്ത്രമാത്രമെന്നാണ് മാനസിരോഗ്യവിദഗ്ദർ ഇപ്പോഴും ആവർത്തിക്കുന്നത്. പ്രമാദമായ കേസിൽ വിചാരണ പുരോഗമിക്കുകയാണ്.

നന്തൻകോട് ബെയിൽസ് കോമ്പൗണ്ട് 117-ലെ ഈ വീട് അങ്ങനെയൊരാള്‍ക്കും പെട്ടെന്ന് മറക്കാനാവില്ല, ഡോ. ജീൻ പദ്മ, ഭർത്താവ് റിട്ട. പ്രൊഫ. രാജ തങ്കം, മകൾ കരോലിൻ, ഡോക്ടറുടെ ബന്ധു ലളിത. എന്നിങ്ങനെ നാലുപേരാണ് വീട്ടിൽ കൊല്ലപ്പെട്ടത്. ഒരു മകന് തോന്നിയ പ്രതികാരം. ദീർഘനാളുള്ള ആസൂത്രത്തിനൊടുവിലാണ് കുടുബാംഗങ്ങളെ അരുംകൊലചെയ്തത്.

2017 ഏപ്രിൽ എട്ടിന് അ‍ർദ്ധരാത്രിയാണ് ശരീരങ്ങള്‍ ചുട്ടുകരിച്ച ദുർഗന്ധം പടരുന്നത്. നാട്ടുകാരും ബന്ധുക്കളും ഓടിയെത്തിയപ്പോള്‍ രണ്ടാം നിലയിൽ ചുട്ടുകരിച്ച നാലു മൃതദേഹങ്ങള്‍. രാജ തങ്കത്തിന്റെയും ജീൻ പത്മയുടെയും മകൻ കേദൽ ജിൻസൻ രാജയെ കാണാനില്ലായിരുന്നു. പണവും തിരിച്ചറിയൽ രേഖയും വസ്ത്രങ്ങളുമെടുത്ത് കേദൽ രക്ഷപ്പെട്ടിരുന്നു. ചെന്നൈയിൽ പോയ കേദൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ തിരിച്ചെത്തിയപ്പോള്‍ പൊലിസ് പിടികൂടി. ആസ്ട്രൽ പ്രൊജക്ഷൻ എന്ന ആഭിചാര പ്രക്രിയിൽ ആകൃഷ്ടനായി കുടുംബങ്ങളെ കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യമൊഴി.

മാനസിരോഗ്യവിദഗ്ദരുടെ സാന്നിധ്യത്തിലുള്ള ചോദ്യം ചെയ്യലിൽ ഇതൊരു തട്ടിപ്പാണെന്ന് കണ്ടെത്തി. കൃത്യമായ ആസൂത്രണം, രക്ഷപ്പെടാൻ പോലും എല്ലാ തയ്യാറാക്കിയ ശേഷമായിരുന്നു കേദൽ അരുംകൊല ചെയ്തത്. വിദേശത്തേക്കയച്ച് പഠിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും കേദൽ പരാജയപ്പെട്ടു. ദേഷ്യപ്പെട്ടിരുന്ന അച്ഛനോട് പക. അച്ഛനെ കൊലപ്പെടുത്തി ജയിലിൽ പോയാൽ മറ്റുള്ളവർ ഒറ്റപ്പെടുമെന്നുള്ള തോന്നിലാണ് ബാക്കി കുടുംബാങ്ങളെയും വകവരുത്തിയതെന്നാണ് കേദലിനറെ മൊഴിയെന്നാണ് പൊലിസ് റിപ്പോ‍ർട്ട്.

ഓണ്‍ലൈൻ വഴി മഴു വാങ്ങി. പെട്രോള്‍ വാങ്ങി സൂക്ഷിച്ചു. രണ്ടാം നിലയിലെ മുറിയിലേക്ക് താൻ വികസിപ്പിച്ച ഗെയിം കാണാനെന്ന പേരിൽ തന്ത്രപരമായി വിളിച്ചുവരുത്തി വെട്ടിക്കൊലപ്പെടുത്തി, അഞ്ചാം തീയതി അമ്മയെയാണ് ആദ്യം കൊലപ്പെടുത്തിയത്. കമ്പ്യൂട്ടറിന് മുന്നിൽ കേസരയിലിരുത്തി പിന്നിൽ നിന്നും വെട്ടികൊന്നു. മൃതദഹം ബാത്ത് റൂമിലേക്ക് മാറ്റി. പിന്നെ അച്ഛനെയും സഹോദരിയെയും ബന്ധുവായ ലളിതയെും അടുത്ത ദിവസങ്ങളിൽ കൊന്നു. പെട്രോള്‍ വാങ്ങി കൊണ്ടുവന്ന് ചുട്ടെരിച്ചു.

ജയിലിൽ പോയ കേദൽ മാസിക അസ്വാസ്ഥ്യങ്ങള്‍ പ്രകടപ്പിച്ചതോടെയാണ് വിചാരണ നേരിടാൻ പ്രാപത്നാണോയെന്ന സംശയം കോടതിക്കുണ്ടായത്. മാനസികപ്രശ്നങ്ങളില്ലെന്ന് മെഡിൽ ബോർഡ് റിപ്പോർട്ടെഴുതോടെ വിചാരണ തുടങ്ങി. നാലര വർഷങ്ങള്‍ക്കും കൂട്ടകൊല കേസിന്റെ വിധി കാത്തിരിക്കുന്ന ചില ഹതഭാഗ്യരുമുണ്ട്. കൊലപ്പെട്ട ജീൻ പത്മയുടെ സഹോദരൻ, ജീവിതാവസാനം സഹദോരി സംരക്ഷിക്കുമെന്ന ഉറപ്പിൽ സഹോദരിക്ക് സ്വത്തെഴുതി നൽകി. സഹോദരി മരിച്ചു, ഭൂമിയുടെ അവകാശി ഇപ്പോൾ ജയിലിലും.

തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഇപ്പോൾ വിചാരണ ആരംഭിച്ചിരിക്കുകയാണ്. നാലര വർഷത്തിനു ശേഷമുളള വിചാരണ. ആസ്ട്രൽ പ്രൊജക്ഷൻ അല്ലെന്ന് പറയുമ്പോഴും പകയിൽ പ്രിയപ്പെട്ടവരെ ഇങ്ങിനെയൊരാൾ കൊന്ന് കത്തിക്കുമോ എന്നതിലെ അമ്പരപ്പ് ഇനിയും മാറുന്നില്ല. ഇതിനകം കേദലിന്റെ കൊലപാതകങ്ങൾ പല സിനിമകളുടേയും ഭാഗമായി. നാട് ഞെട്ടിയ കേസിൽ എന്തായിരിക്കും വിധി എന്നതിലാണ് ഇനിയുള്ള ആകാംക്ഷ.

Related Posts

Leave a Reply