Kerala News

നഷ്ടമായ വീടുകള്‍ക്കു പകരം പുതിയ വീടുകള്‍ ; രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കും.

മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുൾപൊട്ടലിൽ നഷ്ടമായ വീടുകള്‍ക്കു പകരം പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ നിരവധിപേർ രംഗത്ത്. രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കും. പ്രതിപക്ഷ നേതാവ് വി.ഡി.‌സതീശന്‍ അറിയിച്ചതായി മുഖ്യമന്ത്രി പറ‍ഞ്ഞു. വി.ഡി.സതീശന്‍ നേരിട്ടു ചുമതല വഹിക്കുന്ന 25 വീടുകളും ഇതില്‍ ഉള്‍പ്പെടും.

വ്യാഴാഴ്‌ച വയനാട്ടിലെത്തിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രണ്ടാം ദിവസവും ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. മുണ്ടക്കൈയിലും ചൂരല്‍ മലയിലും പുഞ്ചിരി മറ്റത്തും നടക്കുന്ന രക്ഷാ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നേരിട്ട് വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവരെ സഹോദരി പ്രിയങ്കാ ഗാന്ധിക്കൊപ്പം രാഹുല്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.

ദുരന്ത ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം തുടര്‍ന്ന രാഹുല്‍ ഗാന്ധി ജില്ലാ അധികൃതരുമായി കൂടിക്കാഴ്‌ച നടത്തുകയും രക്ഷാപ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്‌തു. എല്ലാം നഷ്‌ടപ്പെട്ട വയനാട്ടിലെ മനുഷ്യര്‍ക്ക് 100 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന ഉറപ്പും സന്ദര്‍ശനത്തിനിടെ രാഹുല്‍ നല്‍കി. സാധ്യമായ സഹായങ്ങളെല്ലാം നല്‍കും. അതിന് കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നെന്നും അദ്ദേഹം പറഞ്ഞു.

Related Posts

Leave a Reply