Entertainment India News

നടൻ ഷാരൂഖ് ഖാന് സൂര്യാഘാതം ഏറ്റു ആശുപത്രിയിൽ


നടൻ ഷാരൂഖ് ഖാന് സൂര്യാഘാതം ഏറ്റു. അഹമ്മദാബാദിൽ ഐപിഎൽ മത്സരത്തിനെത്തിയ താരത്തെ സൂര്യാഘാതവും നിർജലീകരണവുമുണ്ടായതിനെ തുടർന്ന് കെഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.

നടിയും സുഹൃത്തുമായ ജൂഹി ചൌള ആശുപത്രിയിലെത്തി നടനെ കണ്ടു. തന്ർറെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഐപിഎൽ ക്വാളിഫയർ പോരാട്ടം കാണാനായി എത്തിയതാണ് താരം. ഇന്നലെ 44 ഡിഗ്രിയിൽ അധികമായിരുന്നു അഹമ്മദാബാദിലെ താപനില . മക്കളായ സുഹാനയും അബ്രാമും ഷാറൂഖിന് ഒപ്പമുണ്ട്.

Related Posts

Leave a Reply