ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് നടൻ ഇന്ദ്രൻസ് പറഞ്ഞു. ‘സാധാരണ മനുഷ്യനല്ലേ, കിട്ടുമ്പോള്‍ സന്തോഷം, കിട്ടാത്തപ്പോള്‍ വിഷമവും’- സംസ്ഥാന പുരസ്ക്കാരം ലഭിക്കാത്തതിലുള്ള പ്രതികരണത്തെക്കുറിച്ച് ഓർമിപ്പിച്ചപ്പോൾ ഇന്ദ്രൻസ് പറഞ്ഞു.
ദേശീയ പുരസ്ക്കാരം പ്രതീക്ഷിച്ചിരുന്നില്ലെന്നും അവാര്‍ഡ് വിതരണം ഒക്കെ കഴിഞ്ഞെന്നായിരുന്നു കരുതിയിരുന്നതെന്നും ഇന്ദ്രൻസ് പറഞ്ഞു. ദേശീയ പുരസ്ക്കാരം ലഭിച്ചെന്ന് കരുതി സെലക്ടീവാകാനൊന്നുമില്ലെന്ന് ഇന്ദ്രൻസ് പറഞ്ഞു. റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രൻസിന് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചത്.
