Gulf News Kerala News

ദുബായില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു; 9 പേര്‍ക്ക് പരുക്ക്

ദുബായ് കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുള്ളയാണ് മരിച്ചത്. ബര്‍ദുബായിലെ അലാം അല്‍ മദീന എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് യാക്കൂബ് അബ്ദുള്ള. ഇന്നലെ രാത്രി 12.20നാണ് കരാമയിലെ ഒരു ബില്‍ഡിംഗില്‍ അപകടം ഉണ്ടായത്. ഇവിടെ ഗ്യാസ് ചോര്‍ച്ച സംഭവിക്കുകയും ഗ്യാസ് ലീക്കായി പൊട്ടിത്തെറിക്കുകയുമായിരുന്നു. മലയാളികള്‍ ഉള്‍പ്പടെ ഒരുമിച്ച് താമസിക്കുന്ന ബില്‍ഡിംഗിലാണ് അപകടമുണ്ടായത്. 17 ഓളം പേര്‍ ഇവിടെയുണ്ടായിരുന്നു. മൂന്ന് മുറിയുള്ള ഫ്‌ലാറ്റിലെ അടുക്കളയില്‍ നിന്നാണ് ഗ്യാസ് ലീക്കായത്. 9 ഓളം പേരെ ദുബായിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്.

Related Posts

Leave a Reply