India News

തെലങ്കാനയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.

ഹൈദരാബാദ്: തെലങ്കാനയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ചാൽപാകയിലെ നിബിഡ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മുളുഗു എസ്പി ശബരീഷ് പറഞ്ഞു. രണ്ട് എകെ 47 തോക്കുകളും വിവിധ സ്‌ഫോടക വസ്തുക്കളും ഉൾപ്പെടെ വൻ ആയുധശേഖരം പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

പ്രദേശത്ത് തിരച്ചിൽ നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. നവംബർ 22-ന് ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ പത്ത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. തെലങ്കാനയിൽ മാവോയിസ്റ്റുകൾ സാന്നിധ്യം ഉറപ്പിക്കാൻ ശ്രമിച്ചേക്കുമെന്ന ആശങ്കയെ തുടർന്ന് സുരക്ഷാ സേന കനത്ത ജാഗ്രതയിലായിരുന്നു.

Related Posts

Leave a Reply