തൃശ്ശൂർ ഷോർണൂർ പാതയിൽ മുള്ളൂർക്കരയിൽ മരം വീണ തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ഒരു പാളത്തിലൂടെ ട്രെയിനുകൾ കടത്തിവിട്ടു തുടങ്ങി. ഒരു ട്രാക്കിൽ പൊട്ടിയ ഇലക്ട്രിക് ലൈൻ പുനഃസ്ഥാപിക്കാൻ ശ്രമം തുടരുന്നു. കണ്ണുര്‍ – എറണാകുളം ഇന്റര്‍ സിറ്റി വള്ളത്തോള്‍ നഗറിലും, പൂനെ – എറണാകുളം സൂപ്പര്‍ ഫാസ്റ്റ് ഷൊര്‍ണ്ണൂരിലും പിടിച്ചിട്ടിരിക്കുകയാണ്. 11:30ഓടെ ഗതാഗതം പുനസ്ഥാപിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ. ഇതിനിടെ തൃശ്ശൂരിൽ ഇടിമിന്നലേറ്റ് പശു ചത്തു. തൃശൂർ ചേർപ്പ് വള്ളിശ്ശേരി ഏഴ് കമ്പിനി റോഡിലെ കൈലാത്തു വളപ്പിൽ രവിയുടെ വീട്ടിലെ എട്ടുമാസം ചെനയുള്ള പശുവാണ് ചത്തത്. ഇടിമിന്നലിൽ ഇവരുടെ വീട്ടിലെ ഇലക്ട്രിക് മീറ്റർ, സ്വിച്ച്, ബോർഡുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയും നശിച്ചു. വീട്ടു ചുമരുകളും തകർന്നിട്ടുണ്ട്. സമീപത്തുള്ള നിരവധി വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾ മിന്നലിൽ നശിച്ചു.
