Kerala News

തൃശ്ശൂർ ദേശമം​ഗലം വരവട്ടൂർ ഭാരതപുഴയിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു.

തൃശ്ശൂർ: തൃശ്ശൂർ ദേശമം​ഗലം വരവട്ടൂർ ഭാരതപുഴയിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളായ വിക്രം (16) ശ്രീഷ്മ (10) എന്നിവരാണ് മരിച്ചത്. ഇരുവരെയും രക്ഷപ്പെടുത്തി പട്ടാമ്പിയിലെ ആശുപത്രികളിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. വൈകുന്നേരം 7 മണിയോടെയാണ് സംഭവം.

തൃശൂർ ദേശമംഗലം വരവട്ടൂരിലുള്ള കടവിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാരും പോലീസും ഫയർ ഫോഴ്‌സും ചേർന്ന് നടത്തിയ തെരെച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. പാലക്കാട്‌ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ഏത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. .ഇന്ത്യ നേപ്പാൾ അതിർത്തി ഗ്രാമത്തിൽ നിന്നും എത്തിയ കുട്ടികളാണ് മരിച്ചത്. ഇവരുടെ അമ്മയായ സുധ വരവട്ടൂരിലെ കന്നുകാലി ഫാം ജീവനക്കാരിയാണ്.

Related Posts

Leave a Reply