Kerala News

തൃശ്ശൂര്‍, നഗര മധ്യത്തില്‍ ആംബുലന്‍സ് നിര്‍ത്തി ഡ്രൈവര്‍ ചായകുടിയ്ക്കാന്‍ പോയി; ഗതാഗത തടസ്സം

തൃശ്ശൂര്‍: നഗര മധ്യത്തില്‍ ആംബുലന്‍സ് നിര്‍ത്തി ഡ്രൈവര്‍ ചായകുടിയ്ക്കാന്‍ പോയി. ഡ്രൈവറുടെ പ്രവര്‍ത്തി സൃഷ്ടിച്ചത് വലിയ ഗതാഗത തടസ്സം. തൃശ്ശൂര്‍ കുന്നംകുളത്ത് ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഗതാഗത തടസ്സം സൃഷ്ടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനവും ഡ്രൈവറെയും കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മലപ്പുറം ജില്ലയില്‍ സര്‍വീസ് നടത്തുന്ന 108 ആംബുലന്‍സിലെ ഡ്രൈവര്‍ ആയ കൊല്ലം കൊട്ടാരക്കര സ്വദേശി റെമീസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Related Posts

Leave a Reply