തൃശൂർ എരുമപ്പെട്ടിയിൽ സൂര്യാഘാതമേറ്റ് പശു ചത്തു. എരുമപ്പെട്ടി സ്കൈ മണ്ഡപത്തിന് പുറക് വശത്ത് താമസിക്കുന്ന അരീക്കുഴി വീട്ടിൽ സ്റ്റീഫൻ്റെ പശുവാണ് ചത്തത്. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശു കുഴഞ്ഞ് വീഴുകയായിരുന്നു. എരുമപ്പെട്ടി വെറ്റിനറി സർജൻ്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ പൂർണ്ണ ആരോഗ്യ മുണ്ടായിരുന്ന പശുവിന് രോഗ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സൂര്യാഘാതം ഏറ്റാണ് പശു ചത്തത് എന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.