Kerala News

തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് ADGP എം ആർ അജിത് കുമാറെന്ന് പി വി അൻവർ എംഎൽഎ

തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് ADGP എം ആർ അജിത് കുമാറെന്ന് പി വി അൻവർ എംഎൽഎ. സുരേഷ്‌ഗോപിയും അജിത് കുമാറും തമ്മിൽ അടുത്ത ബന്ധം. തൃശൂരിൽ ഒരു കേസുമായി ബന്ധപ്പെട്ട് എം.ആർ അജിത്കുമാറിനെ സുരേഷ് ഗോപി ഫോണിൽ ബന്ധപ്പെട്ടിരുന്നു. തൃശൂരിൽ പൊലീസ് കലക്കിലൂടെയാണ് സുരേഷ്‌ഗോപി വിജയിച്ചത്. താരതമ്യേന ജൂനിയറായ എ.സി.പി അങ്കിത് അശോക് സ്വന്തം താൽപര്യപ്രകാരമല്ല പൂരം കലക്കിയതെന്നും പി.വി അൻവർ പറഞ്ഞു.

പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചത്

“അവന്മാരൊക്കെ കമ്മികളാണ് സാറേ.!!”
“തൃശ്ശൂർ പൂരം കലക്കി” ബിജെപിക്ക്‌
വഴി വെട്ടി കൊടുത്തതാര്?
ഒരു വർഷത്തിന് മുൻപ്‌ നടന്ന ഒരു കാര്യമാണ്.മറുനാടൻ വിഷയം കത്തി നിൽക്കുന്ന സമയം.തൃശ്ശൂർ ജില്ലയിലെ ഒരു മതസ്ഥാപനവുമായി ബന്ധപ്പെട്ട ചില ആളുകൾ തൃശ്ശൂർ രാമനിലയത്തിൽ എന്നെ കാണാനെത്തിയിരുന്നു.മറുനാടനെതിരെയും,പോലീസിനെതിരെയുമുള്ള അവരുടെ ചില പരാതികൾ നേരിട്ട്‌ പറയാനാണ് അവർ എത്തിയത്‌.
അവരുടെ സ്ഥാപനം അക്രമിച്ചതുമായി ബന്ധപ്പെട്ട്‌ ചിലർക്കെതിരെയും,അവർക്കെതിരെ വ്യാജവാർത്ത കൊടുത്തതിന്റെ പേരിൽ മറുനാടനെതിരെയും അവർ പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല.ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്താനാണ് അവർ എത്തിയത്‌.

“വിഷയം എഡിജിപി അജിത്ത്‌ കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന്” അവരോട്‌ പറഞ്ഞപ്പോൾ അവർ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു.
“അയ്യോ സാർ..വിഷയത്തിൽ ഇടപ്പെട്ടില്ലെങ്കിലും കുഴപ്പമില്ല,അദ്ദേഹത്തോട്‌ പറയേണ്ടതില്ല” എന്നായിരുന്നു അവരുടെ മറുപടി.
കാരണം അവരോട്‌ അന്വേഷിച്ചു.
അവർ കാര്യങ്ങൾ വിശദമായി പറഞ്ഞു.
ഈ വിഷയവുമായി ബന്ധപ്പെട്ട്‌ അവർ ഇന്നത്തെ തൃശ്ശൂർ എം.പി.ശ്രീ.സുരേഷ്‌ ഗോപിയെ സമീപിച്ചിരുന്നു.വിഷയങ്ങൾ കേട്ട ശേഷം,അദ്ദേഹം മൊബൈൽ സ്പീക്കറിലിട്ട്‌ “നമ്മുടെ സ്വന്തം ആളാണെന്ന്” പറഞ്ഞ്‌ എഡിജിപി അജിത്ത്‌ കുമാറിനെ വിളിച്ചു.ഭവ്യതയോടെ കോൾ എടുത്ത എഡിജിപി വിഷയം പറഞ്ഞതോടെ ആദ്യം പ്രതികരിച്ചത്‌ ഇങ്ങനെയാണ്.
“അവന്മാരൊക്കെ കമ്മികളാണ് സാറേ..!!”

Related Posts

Leave a Reply