Kerala News

തൃശൂരിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീ പിടിച്ചു.

തൃശൂർ: തൃശൂരിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീ പിടിച്ചു. ഇന്നലെ രാത്രിയിലാണ് സീവീസ് വുഡ് ഇൻ്റീരിയേഴ്സ് എന്ന ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീ പിടിച്ചത്. സംഭവ സ്ഥലത്ത് അ​ഗ്നിശമന സേനയെത്തി തീയണച്ചു. ഇരിങ്ങാലക്കുട, പുതുക്കാട് യൂണിറ്റുകളുടെ സഹകരണത്തോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തൃശ്ശൂരിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാനവാസ്‌ ടിഎസ്, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ജ്യോതികുമാർ കെഎ എന്നിവരാണ് തീ അണക്കുന്നതിനു നേതൃത്വം നൽകിയത്. 

Related Posts

Leave a Reply